ഫാറൂഖ് അബ്ദുല്ലയുടെ വീട്ടുതടങ്കല്‍ ചോദ്യം ചെയ്തുള്ള ഹരജി തള്ളി

Posted on: September 30, 2019 12:59 pm | Last updated: September 30, 2019 at 12:59 pm

ന്യൂഡല്‍ഹി: കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി എം കെ നേതാവ് വൈക്കോ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. പൊതു സുരക്ഷാ നിയമപ്രകാരമാണ് ഫാറുഖ് അബ്ദുല്ലയെ കസ്റ്റഡിയിലെടുത്തതെന്നും ഉചിതമായ ഫോറത്തിന് മുമ്പില്‍ ഇത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.

ഈ മാസം 15ന് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫാറൂഖ് അബ്ദുല്ലയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വൈക്കോ സുപ്രിം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്.