Connect with us

Kerala

മരട്: മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉടമകളുടെ ഹരജിയും തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: മരട് കേസില്‍ സുപ്രീംകോടതി ഭാഗത്ത് നിന്നും ഒരു അയവും ഇല്ല. മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹരജി വാദത്തിന് പോലും എടുക്കാതെ സുപ്രീം കോടതി തള്ളി. കായലോരം ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ കോടതി തള്ളിയത്.

നിയമലംഘനം പരിശോധിക്കാന്‍ സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതി ഫ്‌ളാറ്റ് ഉടമകളുടെ ഭാഗം കേട്ടില്ലെന്ന് കാണിച്ച സമര്‍പ്പിച്ചാണ് റിട്ട് ഹരജിയാണ് കോടതി പരിഗണിക്കാതിരുന്നത്. മൂന്നംഗ സമിതി സുപ്രീം കോടതിയെ കബളിപ്പിച്ചുവെന്നും, പ്രത്യേക വിദഗ്ധ സമിതിയെ രൂപവത്കരിച്ചത് കോടതിയുടെ അനുമതിയില്ലാതെയാണെന്നും ഫ്‌ളാറ്റ് ഉടമകള്‍ ഹരജിയില്‍ പറഞ്ഞിരുന്നു.

അതിനിടെ ഫഌറ്റ് ഒഴിയമ്പോള്‍ തങ്ങള്‍ക്ക് പകരം താമസിക്കാന്‍ഡ കണ്ടെത്തിയ ഫഌറ്റില്‍ ഒഴിവില്ലെന്ന പരാതിയുമായി ഫഌറ്റ് ഉടമകള്‍ രംഗത്ത്. 521 ഫ്‌ലാറ്റുകള്‍ ജില്ലാ ഭരണകൂടം കണ്ടെത്തിയ സ്ഥലത്തിലാണ് സൗകര്യങ്ങളുടെ അപര്യാപതത ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഫ്‌ലാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ മാറിത്താമസിക്കാനായി നല്‍കിയ ഫ്‌ലാറ്റുകളില്‍ ഒഴിവില്ലെന്ന് മരട് ഫ്‌ലാറ്റ് ഉടമകള്‍ ആരോപിക്കുന്നു. ഫ്‌ളാറ്റുകളില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്നത് മോശമായ മറുപടിയാണ്. വ്യക്തമായ അന്വേഷണം നടത്താതെയാണ് ജില്ലാഭരണകൂടം ഫ്‌ലാറ്റുകളുടെ പട്ടികകള്‍ തയ്യാറാക്കിയതെന്നും ഇവര്‍ പറയുന്നു.