Connect with us

National

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിനെതിരെ സി ബി ഐ അന്വേഷണം

Published

|

Last Updated

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍ രാമാനിക്കെതിരെ സി ബി ഐ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി. തമിഴ്‌നാട്ടിലെ ഒരു മന്ത്രിക്കെതിരായ തട്ടിപ്പുകേസില്‍ അനുകൂല വിധിക്കായി പണം വാങ്ങിയെന്നും ഈ പണം ഉപയോഗിച്ച് ചെന്നൈയില്‍ ഫ്‌ളാറ്റ് സ്വന്തമാക്കിയെന്നുമുള്ള ആരോപണമാണ് അന്വേഷിക്കുന്നത്. രാജിവെച്ച ജസ്റ്റിസിനെതിരെ
നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സി ബി ഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

അനധികൃതമായി ഫ്‌ളാറ്റുകള്‍ സമ്പാദിച്ചുവെന്നും വിഗ്രഹമോഷണക്കേസില്‍ ഇടപെട്ടുവെന്നും രഹസ്യാന്വേഷണ വിഭാഗം വിജയ താഹില്‍ലിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 3.28 കോടി രൂപക്ക് രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിയതില്‍ ഒന്നര കോടി രൂപ ബേങ്ക് ലോണ്‍ ആയിരുന്നുവെന്നും ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തതവരുത്താന്‍ സാധിച്ചിട്ടില്ലെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിലുള്ളത്. വിജയ താഹില്‍ രമാനിയുടെ പേരില്‍ ആറ് ബേങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും ഇതിലെ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് വിജയ താഹില്‍ രാജിവെച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലാണ് സ്ഥലം മാറ്റത്തിന് പിന്നിലെന്ന് ആരോപിച്ചായിരുന്നു രാജി. നേരത്തെ ബോംബെ ഹൈക്കോടതി ആക്ടിങക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരിക്കെ, ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളുടെ ശിക്ഷ ജസ്റ്റിസ് വിജയ താഹില്‍രമാനി ശരിവെച്ചിരുന്നു. ഇതിനുള്ള പ്രതികാരമാണ് ചെറിയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിതിന് പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. മദ്രാസ് ഹൈക്കോടതി സ്ഥാനത്ത് നിന്നും ഇവരെ മാറ്റിയതിനെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധങ്ങളും അരങ്ങേറിയിരുോന്നു.