സാഹിത്യോത്സവില്‍ നിറഞ്ഞു നിന്നത് മഴവില്‍ ക്ലബ്ബ് കൂട്ടുകാര്‍

Posted on: September 30, 2019 1:58 am | Last updated: September 30, 2019 at 2:02 am

 ചാവക്കാട്: ഇരുപത്താറാമത്‌ സാഹിത്യോത്സവില്‍ നിറഞ്ഞു നിന്നത് ചാവക്കാട് ഐ ഡി സി സ്‌കൂളിലെ മഴവില്‍ ക്ലബ്ബ് വിദ്യാര്‍ത്ഥികളായിരുന്നു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ കേരളത്തിലെ 200 സ്‌കൂളിലാണ് മഴവില്‍ ക്ലബ് പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നും കേരളത്തിന് പുറത്തെ നീലഗിരിയില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് പ്രേക്ഷകരെയും ആയിരക്കണക്കിന് മത്സരാര്‍ത്ഥികളെയും മഴവില്‍ ക്ലബ് അംഗങ്ങള്‍ സ്വീകരിച്ചത്. മഴവില്‍ ക്ലബിലെ 101 അംഗങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റും കര്‍മരംഗത്തുണ്ടായിരുന്നു.