വിജയക്കൊയ്ത്ത് നടത്തി ഒരേ ക്ലാസിലെ കൂട്ടുകാർ

Posted on: September 30, 2019 1:42 am | Last updated: September 30, 2019 at 12:59 pm
പുനൂർ മദീനത്തുന്നൂർ കോളജിലെ ബി എ അറബിക് ബിരുദ വിദ്യാർഥികൾ

ചാവക്കാട്: അറബി മത്സരങ്ങളിലടക്കം ശ്രദ്ധേയമായ വിജയങ്ങൾ നേടി പുനൂർ മദീനത്തുന്നൂർ കോളജിലെ ബി എ അറബിക് ബിരുദ വിദ്യാർഥികളായ നാല് എ ക്ലാസിലെ കൂട്ടുകാർ. അറബി പ്രസംഗത്തിൽ മലപ്പുറം വെസ്റ്റിൽ നിന്നുള്ള മുഹമ്മദ് ശഫീഖ് എ പ്ലസ് ഗ്രേഡോടെ ഒന്നാമതെത്തിയപ്പോൾ വയനാട്ടിൽ നിന്നുള്ള സിനാൻ ബഷീർ എ ഗ്രേഡോടെ മൂന്നാമതെത്തി.

അറബി കവിതാ രചനയിലും പ്രബന്ധത്തിലും സിനാൻ ബഷീർ ഒന്നാം സ്ഥാനം നേടിയപ്പോൾ കോഴിക്കോട് നിന്നുള്ള നസീബ് അറബി കവിതയിൽ രണ്ടാമതെത്തി. അറബിക് ട്രാൻസ്‌ലേഷനിൽ ഇതേ ക്ലാസിലെ വയനാട്ടിൽ നിന്നുള്ള നിജാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ, കോഴിക്കോട് ജില്ലയിൽ നിന്നുള്ള മിദ്‌ലാജ് അൻവർ ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ, രിസാല ക്വിസ് എന്നിവയിൽ ഒന്നാമതെത്തി ഇരട്ട വിജയം നേടുകയും ചെയ്തു. ക്ലാസ് ലീഡറായ കോഴിക്കോട്ട് നിന്നുള്ള ഇർശാദ് മാപ്പിളപ്പാട്ട് രചനയിൽ രണ്ടാം സ്ഥാനവും മൗലിദ് പാരായണത്തിൽ ഒന്നാം സ്ഥാനവും നേടിയപ്പോൾ അസിസ്റ്റന്റ് ലീഡറായ മലപ്പുറം വെസ്റ്റിലെ ത്വാഹ അനസ് ബുക്ക് ടെസ്റ്റിൽ മൂന്നാം സ്ഥാനവും നേടി. മറ്റ് ഗ്രൂപ്പിനങ്ങളിലും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് ഈ കൂട്ടുകാർ. മദീനത്തുന്നൂർ അറബിക് ഡിപ്പാർട്ട്‌മെന്റ് ഹെഡ്ഡായിരുന്ന ഡോ. അബ്ദുർറഹീം സഖാഫി മലപ്പുറമാണ് വിദ്യാർഥികളെ അറബി വിഷയങ്ങളിൽ പരിശീലിപ്പിച്ചത്. സീനിയർ വ്യക്തിഗതാ ഇനത്തിൽ പുനൂർ മദീനത്തുന്നൂറിന് ആറ് ഫസ്റ്റും അഞ്ച് സെക്കൻഡും ആറ് തേർഡും ലഭിച്ചു.

അറബി കവിത, പ്രബന്ധം, ട്രാൻസ്‌ലേഷൻ, പ്രസംഗം, ഉറുദു പ്രസംഗം, ട്രാൻസ്‌ലേഷൻ ഇംഗ്ലീഷ് എന്നിവയിലാണ് ഒന്നാം സ്ഥാനം നേടിയത്. അറബി കവിത പ്രബന്ധം, ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ പ്രബന്ധം, വിപ്ലവഗാന രചന എന്നിവകളിലാണ് സെക്കൻഡ് നേടിയത്. ബുക്ക് ടെസ്റ്റിലും ഉറുദു അറബി പ്രസംഗത്തിലും പ്രബന്ധം അറബിയിലും മുദ്രാവാക്യ രചനയിലും ക്വിസ്സിലും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൗലിദ് പാരായണം, രിസാല ക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനമടക്കം ഗ്രൂപ്പിനങ്ങളിലും മികച്ച പ്രകടനം നടത്തി. സിനാൻ ബഷീർ, മിദ് ലാജ് അൻവർ എന്നിവർ ഇരട്ട ഫസ്റ്റടിച്ചു.