കെ എം ബഷീറിന്റെ ഓർമകളുണർത്തി ഹനാന്റെ പ്രസംഗം

Posted on: September 30, 2019 1:34 am | Last updated: September 30, 2019 at 1:34 am

ചാവക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിച്ച് കൊലപ്പെടുത്തിയ മാധ്യമ പ്രവർത്തകനെ അനുസ്മരിച്ച് പ്രഭാഷണം നടത്തിയ ഹനാൻ ബി കെ ഹൈസ്കൂൾ പ്രസംഗ മത്സരത്തിൽ ജേതാവായി.

ലഹരിയിൽ മയങ്ങുന്ന കൗമാരവും അതിജീവന പ്രതീക്ഷകളും എന്ന വിഷയത്തിലായിരുന്നു പ്രസംഗം. സമൂഹത്തിൽ മാതൃകാ പുരുഷന്മാരാകേണ്ടവർ തന്നെ ലഹരി നുണഞ്ഞ് നിരപരാധികളുടെ ജീവൻ കളയുകയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന സംഭവത്തെ ഉദ്ധരിച്ച് ഹനാൻ സംസാരിച്ചു .

മലപ്പുറം ഈസ്റ്റ് ജില്ലയുടെ പ്രതിനിധി ആയാണ് ഹനാൻ മത്സരിച്ചത്. മലപ്പുറം മഅദിൻ മോഡൽ അക്കാദമിയിൽ എസ് എസ് എല്‍ സി വിദ്യാർഥിയാണ് . മാധ്യമ പ്രവർത്തകൻ കൂടിയാണ് ബി കെ സുഹൈൽ സിദ്ദീഖിയാണ് പ്രസംഗം തയ്യാറാക്കി നൽകി പരിശീലിപ്പിച്ചത് . വണ്ടൂർ പൂങ്ങോട് അബ്ദുറഹ്മാൻ മുസ്‌ലിയാർ – ജമീല ദമ്പതികളുടെ മകനാണ് .