സീനിയര്‍ വിഭാഗം ബുക്ക് ടെസ്റ്റില്‍ രണ്ടാം തവണയും മുബശ്ശിര്‍

Posted on: September 30, 2019 1:28 am | Last updated: September 30, 2019 at 1:28 am

ചാവക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ സീനിയര്‍ വിഭാഗം ബുക്ക് ടെസ്റ്റില്‍ രണ്ടാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി നീലഗിരി ജില്ലയിലെ മുബശ്ശിര്‍. കഴിഞ്ഞവര്‍ഷം എപ്ലസ് ഗ്രേഡോടു കൂടിയായിരുന്നു ഒന്നാം സ്ഥാനം. നീലഗിരി ജില്ലയിലെ പെരിയശോലയിലെ മുജീബുറഹ്മാന്‍ ശമീറ ദമ്പതികളുടെ മൂത്ത പുത്രനാണ് മുബശ്ശിര്‍ . ഏഴ് വര്‍ഷമായി പാടന്തറ മര്‍കസില്‍ പഠിക്കുന്നു.