സീനിയർ ഖുർആൻ പ്രഭാഷണം സ്വലാഹിന്

Posted on: September 30, 2019 1:22 am | Last updated: September 30, 2019 at 1:22 am

ചാവക്കാട് : സംസ്ഥാന സാഹിത്യോത്സവിൽ സീനിയർ ഖുർആൻ പ്രഭാഷണത്തിൽ ഒന്നാം സ്ഥാനം പാലക്കാട് ജില്ലയിൽ നിന്നുള്ള സ്വലാഹ് കരിപ്പമണ്ണക്ക്. കൊണ്ടോട്ടി ബുഖാരി ദഅവാ കോളേജ് വിദ്യാർത്ഥിയായ സ്വലാഹ് മുഷാഅറ അൽഫിയയിലും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം സീനിയർ മലയാള പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.