Connect with us

Kozhikode

സീനിയർ മലയാള പ്രസംഗത്തിൽ സിറാജുൽഹുദയുടെ സമഗ്രാധിപത്യം

Published

|

Last Updated

ഫവാസ് പാങ്ങ്,ഷംസീർ പള്ളിക്കുനി, മുജീബ് കൊയിലാണ്ടി, ഹസീബ് പുത്തനത്താണി

ചാവക്കാട്: എസ് എസ് എഫ്‌ സംസ്ഥാന സാഹിത്യോത്സവിൽ സീനിയർ മലയാള പ്രസംഗ മത്സരത്തിലെ ആദ്യ നാല് സ്ഥാനങ്ങളും നേടിയെടുത്ത് സിറാജുൽഹുദാ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്. ഫവാസ് പാങ്ങ്,ഷംസീർ പള്ളിക്കുനി, മുജീബ് കൊയിലാണ്ടി, ഹസീബ് പുത്തനത്താണി എന്നിവരാണ് എ ഗ്രേഡോടെ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടിയത്.

ആദ്യസ്ഥാനം നേടിയ ബി.എസ്.ഡബ്ല്യൂ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ഫവാസ് മലപ്പുറം ഈസ്റ്റ് ജില്ലയിലെ പള്ളിത്തൊടിയിൽ ഇബ്രാഹീം, കൂത്തു മടത്തിൽ ആമിന എന്നിവരുടെ മകനാണ്.

രണ്ടാം സ്ഥാനം നേടിയ സോഷ്യോളജി ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ഷംസീർ, കണ്ണൂർ പള്ളിക്കുനി വരയാലിൽ അബ്ദുറഹ്മാൻ സക്കീന എന്നിവരുടെ മകനാണ്.

മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി മുജീബ്, കോഴിക്കോട് കൊയിലാണ്ടി അബ്ദുൽ ഹമീദ് ഹാജി സുലൈഖ എന്നിവരുടെ മകനാണ്. നാലാം സ്ഥാനം നേടിയ ബി.എസ്.ഡബ്ല്യൂ രണ്ടാം വർഷ വിദ്യാർത്ഥി ഹസീബ്, മലപ്പുറം വെസ്റ്റ്, പുത്തനത്താണി മുഹമ്മദലി ആമിന എന്നിവരുടെ മകനാണ്.

നാലുപേരും കേരളത്തിലെ വിവിധ പ്രഭാഷണ മത്സരങ്ങളിൽ പങ്കെടുക്കുകയും ഉയർന്ന സ്ഥാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.ഉസ്താദുമാരുടെയും രക്ഷിതാക്കളുടെയും കൂട്ടുകാരുടെയും അകമഴിഞ്ഞ പ്രാർത്ഥനയും പിന്തുണയുമാണ് ഈ വിജയക്കൊയ്ത്തിന് നിമിത്തമെന്ന് നാലുപേരും സിറാജിനോട് പങ്കുവെച്ചു.

Latest