സെമി ഹൈസ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് ഒക്ടോബര്‍ മൂന്ന് മുതല്‍ ഓടിത്തുടങ്ങും

Posted on: September 29, 2019 10:58 pm | Last updated: September 29, 2019 at 10:58 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിന്‍ വന്ദേ ഭാരത്(ട്രെയിന്‍18) പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.ട്രെയിന്‍ ഒക്ടോബര്‍ മൂന്നുമുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ദില്ലിശ്രീ വൈഷ്‌ണോദേവി കത്ര റൂട്ടിലാണ് ട്രെയിന്‍ സര്‍വിസ് നടത്തുക. സാധാരണ ട്രെയിനുകള്‍ ഈ റൂട്ടില്‍ 12 മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ വന്ദേഭാരത് എട്ടുമണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്തും.

മണിക്കൂറില്‍ 160 കിലോമീറ്ററാണ് അനുവദനീയമായ വേഗത. ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. 16 കോച്ചുകളാണ് ഉള്ളത്. ഭിന്നശേഷി സൗഹൃദമായിട്ടാണ് കോച്ചുകളുടെ നിര്‍മാണം. ആധുനിക രീതിയിലാണ് കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഓരോ കോച്ചിലും സിസിടിവി ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്