ജിദ്ദയിലെ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനില്‍ തീപ്പിടുത്തം

Posted on: September 29, 2019 7:29 pm | Last updated: September 29, 2019 at 7:50 pm

ജിദ്ദ: സഊദിയിലെ ജിദ്ദ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടുത്തം . ജിദ്ദ സുലൈമാനിയയിലെ അല്‍ ഹറാമൈന്‍ ട്രെയിന്‍ സ്റ്റേഷനിലാണ് ഞായറാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായതെന്ന് ജിദ്ദ സിവില്‍ ഡിഫന്‍സ് സര്‍വീസ് അറിയിച്ചു.തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുക്കയാണ് .

അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലന്നും സിവില്‍ ഡിഫന്‍സ് ട്വീറ്ററില്‍ കുറിച്ചു .സഊദിയിലെ പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ചെങ്കടല്‍ തീരത്തെ പട്ടണമായ ജിദ്ദയുമായി ബന്ധിപ്പിക്കുന്ന ഹറമൈന്‍ റയില്‍വേ 450 കിലോമീറ്റര്‍ ദൂരത്തില്‍ 7.3 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് 2019 സെപ്റ്റംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്