സാഹിത്യോത്സവിന്റെ സംഘാടന മികവ് മാതൃകാപരം ടി എൻ പ്രതാപന്‍ എം പി

Posted on: September 29, 2019 7:28 pm | Last updated: September 29, 2019 at 7:28 pm

ചാവക്കാട്: രാജ്യത്ത് നടക്കുന്ന വിവിധ കലാമേളകളില്‍ നിന്നും
വ്യത്യസ്തമായി മാതൃകാപരമായ സംഘാടനമികവാണ് എസ് എസ് എഫ് സാഹിത്യോത്സവുകള്‍
മുന്നോട്ട് വെക്കുന്നതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു. എസ്.എസ്.എഫ്
സംസ്ഥാന സാഹിത്യോത്സവിന്റെ സമാപന സംഗമത്തിലെ മുഖ്യാതിഥിയായി
സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം
കഴിക്കാനും ഇഷ്ടമുള്ള ഭാഷ സംസാരിക്കാനും മതസ്വാതന്ത്ര്യത്തോടെ
ജീവിക്കാനുമുള്ള പോരാട്ടമാണ് സാഹിത്യോത്സവുകള്‍ ഉയര്‍ത്തുന്ന സന്ദേശം
എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലകള്‍ മനുഷ്യ പുരോഗതിക്ക്
പ്രയോഗിക്കാനുള്ളതാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി
സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണത്തില്‍
സൂചിപ്പിച്ചു. സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് വേണ്ടി
പ്രവര്‍ത്തിക്കുന്ന പ്രതിഭകളെയാണ് കഴിഞ്ഞകാലത്തെ സാഹിത്യോത്സവുകള്‍
സമ്മാനിച്ചത്.