Connect with us

National

കുമ്മനമില്ലാതെ ബി ജെ പി പട്ടിക; വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, കോന്നിയില്‍ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സീറ്റുകളിലേക്കും ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്ന പട്ടികയില്‍ പ്രഥമ പരിഗണനയുണ്ടായിരുന്ന കുമ്മനം രാജശേഖരനെ ഒഴിവാക്കി വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെ മത്സരിപ്പിക്കാനാണ് തീരുമാനം. കോന്നിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും അരൂരില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ പി പ്രകാശ് ബാബുവും എറണാകുളത്ത് സി ജി രാജഗോപാലും ജനവിധി തേടും.

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് കുമ്മനം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ തയാറില്ലെന്ന് പിന്നീട് നിലപാട് മാറ്റിയിരുന്നു. എന്നാല്‍, കുമ്മനം മത്സരിക്കുന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. കുമ്മനം തന്നെയാണ് മത്സരിക്കുകയെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വേണ്ടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍, പ്രചാരണം നിര്‍ത്തിവെക്കാന്‍ ജില്ലാ കമ്മിറ്റിക്ക് മേല്‍ ഘടകത്തില്‍ നിന്ന് നിര്‍ദേശം ലഭിക്കുകയായിരുന്നു.

സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള മറ്റുള്ളവരുടെ സ്ഥാനാര്‍ഥിത്വം ബി ജെ പി പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരുന്നു. കുമ്മനം രാജശേഖരന്റെ കാര്യത്തിലാണ് അനിശ്ചിതത്വം നിലനിന്നിരുന്നത്. കുമ്മനം മത്സരിക്കേണ്ടെന്ന നിലപാടാണ് ഒടുവില്‍ കേന്ദ്ര നേതൃത്വവും തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷിനെ സ്ഥാനാര്‍ഥിയാക്കിയത്.