ക്യാമ്പസ്‌ മാപ്പിളപ്പാട്ടിൽ സുറൂർ ചങ്ങരംകുളം

Posted on: September 29, 2019 11:33 am | Last updated: September 29, 2019 at 11:37 am

ചാവക്കാട് : സംസ്ഥാന സാഹിത്യോത്സവിൽ ക്യാമ്പസ്‌ മാപ്പിളപ്പാട്ടിൽ എറണാകുളം മഹാരാജാസിലെ സുറൂർ ചങ്ങരംകുളം ഒന്നാം സ്ഥാനം നേടി. മാളിയേക്കലകത്ത് അബൂകൻസയുടെ “വള്ളാഹി കഥയുടെ പൊരുളുരത്തതിശയ ” എന്ന് തുടങ്ങുന്ന വരികൾക്കാണ് സുറൂർ ഈണം പകർന്നത്. ചങ്ങരംകുളം കൊടക്കാട്ടുവളപ്പിൽ മുസ്‌തഫ ഹസീന ദമ്പതികളുടെ മകനായ സുറൂർ ബി എ മ്യൂസിക്‌ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മാപ്പിളപ്പാട്ടിനുപുറമെ മദ്ഹ്ഗാനത്തിൽകൂടെ മത്സരിക്കുന്ന ഈ പ്രതിഭക്ക് കഴിഞ്ഞ വർഷം മദ്ഹ് ഗാനത്തിൽ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടിൽ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. എം ജി കലോത്സവത്തിൽ മാപ്പിളപ്പാട്ട് ഇല്ലാത്തതിനാൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെന്ന് സുറൂർ. എം ജി കലോത്സവത്തിൽ  കൂടുതല്‍ മാപ്പിള മത്സരകലകൾ ഉൾപ്പെടുത്തണമെന്നാണ് സുറൂറിന്റെ ആവശ്യം.