Connect with us

Ongoing News

സാഹിത്യോത്സവ്: മലപ്പുറം (ഈസ്റ്റ്) ജില്ല മുന്നില്‍

Published

|

Last Updated

ചാവക്കാട്: സംസ്ഥാന സാഹിത്യോത്സവില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 80 മത്സര ഫലങ്ങള്‍ പ്രഖ്യാപിച്ച ശേഷം 358 പോയിന്റകള്‍ നേടി മലപ്പുറം (ഈസ്റ്റ്) ജില്ലയാണ് മുന്നില്‍. ആദ്യദിനം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് ജില്ല 312 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ന് മത്സരഫലങ്ങള്‍ അറിഞ്ഞു തുടങ്ങിയതു മുതല്‍ ഏറെ നേരം മുന്നിലുണ്ടായിരുന്ന മലപ്പുറം വെസ്റ്റ് ജില്ലയെ മറികടന്നതോടെ തുടര്‍ച്ചയായ നാലാം കിരീടത്തിലേക്കുള്ള കുതിപ്പിനൊരുങ്ങിയിരിക്കുകയാണ് ഈസ്റ്റ്. ഏറെ നേരം ഇന്നലെ ആദ്യസ്ഥാനങ്ങളിലുണ്ടായിരുന്ന കണ്ണൂര്‍ ജില്ലക്ക് 253 മാത്രമായതോടെ ഇനി മലപ്പുറം വെസ്റ്റ്, കോഴിക്കോട്, മലപ്പുറം ഈസ്റ്റ് ജില്ലകള്‍ തമ്മിലാകും കിരീടപ്പോര്.
മറ്റു ജില്ലകളുടെ പോയിന്റ് നില ഇങ്ങനെ. പാലക്കാട് 221, തൃശൂര്‍-174, കാസര്‍കോട്-157, വയനാട്-136, നീലഗിരി-125,കൊല്ലം-124, എറണാകുളം-70, തിരുവനന്തപുരം-55,ആലപ്പുഴ-49, പത്തനംതിട്ട-35, കോട്ടയം-29, ഇടുക്കി-20.

Latest