ഉമ്മയുടെ മഹത്വം പറഞ്ഞ് ജൂനിയര്‍ വിഭാഗം കഥ പറയല്‍ മത്സരം

Posted on: September 29, 2019 8:47 am | Last updated: September 29, 2019 at 8:47 am

ചാവക്കാട്: ഉമ്മയുടെ മഹത്വം പറഞ്ഞ് ജൂനിയര്‍ വിഭാഗം കഥ പറയല്‍ മത്സരം. ആദ്യം വേദിയിലെത്തിയ അഞ്ച് മത്സരാര്‍ഥികളും കഥപറയാനായി തിരഞ്ഞെടുത്ത വിഷയം ഉമ്മയുടെ മഹത്വം. കുരുന്നു നാവില്‍ നിന്ന് ഉമ്മയുടെ മഹത്വം പറയാന്‍ ആരംഭിച്ചതോടെ നിരവധി ആളുകള്‍ പരിപാടി നടക്കുന്ന പ്രധാന വേദിക്ക് മുമ്പിലെത്തി. കുരുന്നുകളുടെ നാവില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ ഏറെ കൗതുകത്തോടെയാണ് പലരും കേട്ടിരുന്നത്. മത്സരാര്‍ഥികളുടെ അവതരണ ശൈലി സദസ്സിനെ കൈയിലെടുത്തു. ബിലാല്‍ (റ) വിന്റെയും സ്വഹാബികളുടെയും കഥകളും സ്വലാത്തിന്റെ മഹത്വവും ജൂനിയര്‍ വിഭാഗം കഥ പറയല്‍ മത്സര വേദിയില്‍ നിറഞ്ഞുനിന്നു.