പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനില്ലെന്ന് റോബിന്‍ പീറ്റര്‍

Posted on: September 28, 2019 9:34 pm | Last updated: September 29, 2019 at 1:05 pm

തിരുവനന്തപുരം: വിമത പ്രവര്‍ത്തനത്തിനില്ലെന്നും കോന്നിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കുമെന്നും റോബിന്‍ പീറ്റര്‍. അടൂര്‍പ്രകാശിന്റെ അനുയായിയും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവുമായ റോബിന്‍ പീറ്റര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

യു ഡി എഫ് സ്ഥാനാര്‍ഥി മോഹന്‍രാജിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കും. നാളെ മുതല്‍ മോഹന്‍ രാജിന്റെ പ്രചാരണത്തില്‍ സജീവമാകും. പ്രതിപക്ഷ നേതാവുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.