Connect with us

Kerala

മരടില്‍ നളെ മുതല്‍ ഒഴുപ്പിക്കല്‍; നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിക്കും

Published

|

Last Updated

കൊച്ചി: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാസത്തിനുള്ളില്‍ മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ താമസക്കാരെ ഒഴുപ്പിക്കല്‍ തുടങ്ങും. എല്ലാവിധ പുനരധിവാസ സൗകര്യങ്ങളും ഉറപ്പുവരുത്തിയാകും ഒഴുപ്പിക്കല്‍ എന്നാണ് ചീഫ് സെക്രട്ടറി ടോം ജോസ് പ്രതികരണം. 500 ഫ്‌ളാറ്റുകള്‍ ഇവരെ താമസിപ്പിക്കാന്‍ കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഒഴുപ്പിക്കല്‍.

അടുത്തമാസം മൂന്നിനുള്ളില്‍ ഒഴുപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്ന് ഫാര്‍ട്ട് കൊച്ചി സബ് കക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും പ്രതികരിച്ചു.
വീട്ടുപകരണങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റുന്ന സ്വകാര്യ ഏജന്‍സികളോട് ചാര്‍ജ് കുറച്ച് സഹകരിക്കാനും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം കൈമാറാന്‍ ഫ്‌ലാറ്റ് ഉടമകളുടെ ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും. ശേഷം അഞ്ച് ഫ്‌ലാറ്റുകളുടെയും പൊളിക്കല്‍ നടപടികള്‍ ഒരേ സമയത്ത് തന്നെ തുടങ്ങാനാണ് തീരുമാനം. ക്രെയിനുകള്‍ ഉപയോഗിച്ച് പൊളിക്കുന്നത് കാല താമസം എടുക്കുന്നത് മൂലം നിയന്ത്രിത സ്‌ഫോടനത്തോടെ ഫ്‌ലാറ്റുകള്‍ പൊളിക്കാനാണ് പുതയ തീരുമാനം.

അതിനിടെ നളെ മുതല്‍ ഒഴുപ്പിക്കല്‍ ആരംഭിക്കാനിരിക്കെ ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട.് ഇന്ന് രാത്രി ഫ്‌ളാറ്റുകള്‍ക്ക് മുമ്പില്‍ റാന്തല്‍ വിളക്ക് കൊളുത്തി പ്രതിഷേധിക്കുകയാണ്. നാളെ മുതല്‍ നിരാഹാര സമരം തുടങ്ങുമെന്നാണ് ഉടമകള്‍ പറയുന്നത്. തങ്ങള്‍ ഉന്നയക്കുന്ന ചില നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറാണെന്നും ഇവര്‍ പറയുന്നു.

മരടിലെ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളോടുള്ള മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും അവസാനിപ്പിക്കുക.. നഷ്ടപരിഹാരം അടിയന്തിരമായി നല്‍കുക, കുടിയൊഴിപ്പിക്കപ്പെടുന്നതിനു മുന്‍പ് അനുയോജ്യമായ വാസസ്ഥലം ഉറപ്പാക്കുക., സമാധാനപരമായി ഒഴിഞ്ഞു പോകുന്നതിന് ആവശ്യമായ സമയം അനുവദിക്കുക., ഒഴിപ്പിക്കുതിന് മുമ്പ് ഫ്‌ലാറ്റുകളുടെ മൂല്യം നിര്‍ണയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്.