രോഹന്‍ ഗുപ്ത സമൂഹിക മാധ്യമങ്ങളില്‍ ഇനി കോണ്‍ഗ്രസിനെ നയിക്കും

Posted on: September 28, 2019 6:32 pm | Last updated: September 28, 2019 at 10:47 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുന്ന മുന്‍ എം പിയും സിനിമാ താരവുമായ ദിവ്യ സ്പന്ദനക്ക് പകരം കോണ്‍ഗ്രസിന് പുതിയ സോഷ്യല്‍ മീഡിയ ചെയര്‍മാന്‍. ഗുജറാത്തില്‍ നിന്നുള്ള രോഹന്‍ ഗുപതയാണ് ഇനി കോണ്‍ഗ്രസിന്റെ സൈബര്‍ രംഗത്തെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് കോണ്‍ഗ്രസ് പുതിയ സോഷ്യല്‍ മീഡിയ ചെയര്‍മാനെ തിരഞ്ഞെടുത്തിരിക്കുന്നത്.

രോഹന്‍ ഗുപ്ത നേരത്തെ ഗുജറാത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ തലവനായിരുന്നു. ഈ പ്രവര്‍ത്തന പരിചയം മുന്‍നിര്‍ത്തിയാണ് നിയമനം.
നേരത്തെ മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശന നടത്തിയ വ്യക്തിയായിരുന്നു ദിവ്യ സ്പന്ദന. ദിവ്യയുടെ ആക്ഷേപം നിറഞ്ഞ ട്വീറ്റുകള്‍ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.