Connect with us

Business

സ്മാര്‍ട്ട് ഫോണുകള്‍ക്ക് കണ്ണു തള്ളുന്ന വിലക്കിഴിവ്; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ ഡീല്‍ തുടങ്ങി

Published

|

Last Updated

മുംബൈ: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2019 വില്‍പ്പന പ്രൈം അംഗങ്ങള്‍ക്കായി ആരംഭിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ എല്ലാവര്‍ക്കുമായി ഉത്സവ സീസണ്‍ വില്‍പ്പന ആരംഭിക്കും. ആറ് ദിവസത്തെ വില്‍പ്പനയില്‍ വന്‍ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ആമസോണ്‍ ഉപകരണങ്ങള്‍, ടിവികള്‍, മറ്റ് സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നൂറുക്കണക്കിന് ഉത്പന്നങ്ങള്‍ക്ക് വലിയ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോകിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 10 ശതമാനം തല്‍ക്ഷണ കിഴിവും ലഭിക്കും.

ഗ്രേറ്റ് ഇന്ത്യ ഡീലിലെ സുപ്രധാന ഓഫറുകള്‍:

ആപ്പിള്‍ ഐഫോണ്‍ എക്‌സ്ആര്‍

ആപ്പിളിന്റെ ജനപ്രിയ ഐഫോണ്‍ എക്‌സ്ആര്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഐഫോണ്‍ എക്‌സ്ആറിന്റെ 64 ജിബി വേരിയന്റ് നിലവില്‍ 39,999 (എംആര്‍പി 49,900 രൂപ) രൂപക്ക് ലഭിക്കും. ഐഫോണ്‍ 11 സീരീസ് പുറത്തിറങ്ങിയതിന് ശേഷം ഫോണിന് അടുത്തിടെ ഇന്ത്യയില്‍ വില കുറവുണ്ടായിരുന്നു. 10 ശതമാനം തല്‍ക്ഷണ കിഴിവ് ലഭിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ നിങ്ങള്‍ക്ക് മൊത്തത്തിലുള്ള മികച്ച ഡീല്‍ ലഭിക്കും.

വണ്‍പ്ലസ് 7

വണ്‍പ്ലസ് 7 (8 ജിബി, 256 ജിബി) മോഡല്‍ 34,999 (എംആര്‍പി 37,999 രൂപ) രൂപക്ക് ലഭിക്കും. 13000 രൂപയുടെ ഒരു ബണ്ടില്‍ഡ് എക്‌സ്‌ചേഞ്ച് ഓഫറും ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പത്ത് ശതമാനം കുറവും ലഭിക്കും.

വണ്‍പ്ലസ് 7 പ്രോ

വണ്‍പ്ലസ് 7 പ്രോ (6 ജിബി, 128 ജിബി) 44,999 (എംആര്‍പി 49,999 രൂപ) രൂപക്ക് ലഭിക്കും. വണ്‍പ്ലസ് 7 പോലെ, ഈ ഫോണിനും 13000 രൂപയുടെ ബണ്ടില്‍ഡ് എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് വണ്‍പ്ലസ് 7 പ്രോയുടെ സവിശേഷത. 6.67 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഫോണ്‍ ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 855 എസ് ഒ സി പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 9

73,600 രൂപ എംആര്‍പിയുള്ള സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 9 42,999 രൂപയ്ക്ക് ലഭ്യമാണ്. പുതിയ ഗാലക്‌സി നോട്ട് 10ല്‍ നിങ്ങള്‍ ധാരാളം പണം ചിലവഴിക്കുന്നതില്‍ താല്‍പ്പര്യമില്ലെങ്കില്‍, ബണ്ടില്‍ഡ് എക്‌സ്‌ചേഞ്ചും തല്‍ക്ഷണ കിഴിവും പരിഗണിക്കുകയാണെങ്കില്‍ ഗാലക്‌സി നോട്ട് 9 ഈ വിലയില്‍ ഒരു നല്ല ഫോണായിരിക്കും. പ്രധാന ക്രെഡിറ്റ് കാര്‍ഡുകളുള്ള ആമസോണ്‍ നോകോസ്റ്റ് ഇഎംഐ ഓപ്ഷനും ഇതോടൊപ്പം ലഭിക്കും. പുറമെ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഒരു തവണ സ്‌ക്രീന്‍ മാറ്റുകയും ചെയ്യാം.

സാംസങ് ഗാലക്‌സി എം 30

ഗാലക്‌സി എം 30 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ് നിലവില്‍ 11,999 (എംആര്‍പി 16,490 രൂപ) രൂപക്ക് ലഭിക്കും. ബണ്ടില്‍ഡ് എക്‌സ്‌ചേഞ്ച് ഓഫറില്‍ പരമാവധി 9000 രൂപയുടെ കിഴിവും ലഭിക്കും. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേയും ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് ഗാലക്‌സി എം 30 വരുന്നത്. സാംസങ്ങിന്റെ എക്‌സിനോസ് 7904 ചിപ്‌സെറ്റാണ് ഫോണിന്റെ കരുത്ത്.

റെഡ്മി 7

പതിനായിരം രൂപയ്ക്ക് താഴെയുള്ള മികച്ച സ്മാര്‍ട്ട്‌ഫോണിനായി നിങ്ങള്‍ തിരയുകയാണെങ്കില്‍ നല്ല ഓപ്ഷനാണ് റെഡ്മി 7. ആമസോല്‍ ഗ്രേറ്റ് ഇന്ത്യ ഡീലില്‍ 9999 രൂപ വില വരുന്ന ഈ ഫോന്‍ 6999 രൂപക്ക് ലഭിക്കും. 6200 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. 6.26 ഇഞ്ച് ഡിസ്‌പ്ലേയുള്ള റെഡ്മി 7 ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 632 എസ് ഒ സി പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 2 ജിബി റാം ഉള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 9 പൈ ഒ എസ് അടങ്ങിയിരിക്കുന്നു.

ആപ്പിള്‍ ഐഫോണ്‍ 6 എസ്

20000 രൂപയ്ക്ക് താഴെയുള്ള ഒരു ഐഫോണിനായി നിങ്ങള്‍ തിരയുകയാണെങ്കില്‍ ഇതാ മികച്ച അവസരം. 29,900 രൂപ വിലയുള്ള ഐഫോണ്‍ 6 എസ് 19,999 രൂപക്ക് ലഭിക്കും. ഐഒഎസ് 13 അപ്‌ഡേറ്റിനും ഐഫോണ്‍ 6 എസ് യോഗ്യമാണ്. 9000 രൂപയുടെ ആമസോണ്‍ ബണ്ടില്‍ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുന്നവര്‍ക്ക്ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവ് ലഭിക്കും.

റിയല്‍മി യു1

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവല്‍ 2019 വില്‍പ്പനയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ റിയല്‍മി യു 1 ആണ്. 7,999 (എംആര്‍പി 12,999 രൂപ) രൂപക്ക് ഈ ഫോണ്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ കൈമാറ്റം ചെയ്യുകയാണെങ്കില്‍ 7000 രൂപയുടെ ഡിസ്‌കൗണ്ടും ലഭ്യമാണ്.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേയും ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് റിയല്‍മി യു 1 വരുന്നത്. മുന്‍വശത്ത് 25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ സവിശേഷത. മീഡിയടെക് ഹലോ പി 70 എസ്ഒസിയില്‍ ആണ് റിയല്‍മി യു 1 പ്രവര്‍ത്തിക്കുന്നത്.

Latest