Connect with us

National

മുംബൈ മോഡല്‍ ആക്രമണത്തിന് ശ്രമം നടക്കുന്നു: രാജ്‌നാഥ് സിങ്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ വീണ്ടും ആക്രമണം നടത്താന്‍ ശ്രമം നടക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യത്തിനും ഇന്ത്യന്‍ നാവികസേന ഭീഷണിയല്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചെറു രാജ്യങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും നാവികസേനക്ക് കഴിയും. എന്നാല്‍, വീണ്ടും മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്താനാണ് പദ്ധതിയെങ്കില്‍ നാവികസേന അതിനെ ചെറുക്കുമെന്നും രാജ്‌നാഥ് പറഞ്ഞു.

ഐ എന്‍ എസ് ഖന്ദേരി നാവിക സേനക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ എന്‍ എസ് ഖന്ദേരി ഇന്ന് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാണ്. അതുകൊണ്ട് പാക്കിസ്ഥാന് കൂടുതല്‍ നാശമുണ്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കും. 1971ലെ യുദ്ധത്തില്‍ നാവികസേന ഇന്ത്യക്കായി നിര്‍ണായക പങ്കാണ് വഹിച്ചതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest