അരൂരില്‍ ബി ഡി ജെ എസിന് പകരം ബി ജെ പി മത്സരിക്കും; പ്രകാശ് ബാബു സ്ഥാനാര്‍ഥിയായേക്കും

Posted on: September 28, 2019 3:09 pm | Last updated: September 28, 2019 at 5:23 pm

അരൂര്‍: ബി ഡി ജെ എസ് പിന്‍മാറിയ സാഹചര്യത്തില്‍ അരൂര്‍ സീറ്റ് ബി ജെ പി ഏറ്റെടുക്കും. യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവിനെയാണ് നേതൃത്വം ഇവിടേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്നും മത്സരിച്ച് തോറ്റ എന്‍ ഡി എ സ്ഥാനാര്‍ഥിയാണ് പ്രകാശ് ബാബു. പാലായില്‍ ബി ഡി ജെ എസ് പിന്തുണച്ചില്ലെന്ന് ബി ജെ പി സംസ്ഥാന ഘടകം കേന്ദ്ര ഘടകത്തെ ്അറിയിച്ചിരുന്നു. ഇതിന് പിറകെയാണ് അരൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബി ജെ പി തീരുമാനിച്ചത്.

ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പ്രകാശ് ബാബു. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്.