Connect with us

National

ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങളില്‍ അയവ്; പകല്‍ സമയ കര്‍ഫ്യു പിന്‍വലിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവ് വരുത്തി സര്‍ക്കാര്‍. സംസ്ഥാനത്തെ ഇരുപത്തിരണ്ട് ജില്ലകളിലും പകല്‍സമയത്ത് കര്‍ഫ്യു പിന്‍വലിച്ചു. ആകെയുള്ള 105 പോലീസ് സ്റ്റേഷന്‍ പരിധിയിലും പകല്‍ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവില്ല എന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ നിയന്ത്രണം തുടരും.എന്നാല്‍ വീട്ടു തടങ്കലിലുള്ള നേതാക്കളെ വിട്ടയക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം രാത്രി കാലങ്ങളിലും നിയന്ത്രണം തുടരും.

കശ്മീരിന് പ്രത്യേക അവകാശം നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിന് എതിരെയുള്ള ഹര്‍ജികളില്‍ ഒക്ടോബര്‍ 1ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുക. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കശ്മീര്‍ ഹര്‍ജികള്‍ പരിഗണിക്കുക.