Connect with us

Kerala

മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി; ഉപാധികള്‍ മുന്നോട്ട് വെച്ച് ഫ്‌ളാറ്റ് ഉടമകള്‍

Published

|

Last Updated

കൊച്ചി: സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. സര്‍ക്കാര്‍ തയ്യാറാക്കിയ കര്‍മ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുമെന്നും ടോം ജോസ് പറഞ്ഞു. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചു. ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബേങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്‌ളാറ്റ് പൊളിക്കലിന് മാത്രമായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. അതേ സമയം ഫഌറ്റില്‍നിന്നും ഒഴിയുന്നതിനായി ഉടമകള്‍ ഉപാധികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. വിച്ഛേദിച്ച വൈദ്യുതിയും വെള്ളവും പുനസ്ഥാപിക്കണമെന്നും ഒഴിയാന്‍ ഒരു മാസം അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം

Latest