വയലാര്‍ അവാര്‍ഡ് വി ജെ ജയിംസിന്റെ നിരീശ്വരന്

Posted on: September 28, 2019 12:35 pm | Last updated: September 28, 2019 at 3:11 pm

തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് പുരസ്‌കാരം പ്രഖ്യാപിച്ചു. വി ജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പെരുമ്പടം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

അവാര്‍ഡിന് പരിഗണിക്കുന്നതില്‍നിന്നും വി ജെ ജയിംസിനെ ഒഴിവാക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.പുരസ്‌കാര നിര്‍ണയ സമതിയില്‍നിന്നും പ്രൊഫ. എം കെ സാനു രാജിവെച്ചിരുന്നു. സ്വാധീനത്തിന് വഴങ്ങാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് സാനു പിന്നീട് പ്രതികരിച്ചിരുന്നു