മദ്ഹില്‍ നിറഞ്ഞ് സര്‍ഗാരംഭം; പ്രകീര്‍ത്തനത്തിന്റെ കുളിര്‍മഴ – VIDEO

Posted on: September 28, 2019 12:25 pm | Last updated: October 1, 2019 at 12:55 pm

ചാവക്കാട്: രണ്ടു രാപകലുകള്‍ നീളുന്ന കലാമാങ്കത്തിലേക്ക് സാസ്‌കാരിക തലസ്ഥാനം മിഴിതുറന്നു. സര്‍ഗാത്മഗതയുടെ രാപകലുകള്‍ സമ്മാനിച്ച് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ ഇരുപത്തിയാറാം പതിപ്പിന് ചാവക്കാട് പ്രൗഢമായ തുടക്കം.

സാംസ്‌കാരിക തലസ്ഥാനത്ത് ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മദ്ഹ് ഗാനത്തോടെയാണ് ആദ്യദിനം വേദിയുണര്‍ന്നത്. പതിനാല് മത്സരാര്‍ഥികള്‍ മാറ്റുരച്ച ആദ്യ മത്സരം സദസ്സില്‍ പ്രകീര്‍ത്തനത്തിന്റെ കുളിര്‍മഴ തീര്‍ത്തു. ഏറെപ്പേരും പ്രവാചക പ്രകീര്‍ത്തനമായിരുന്നു ആലപിച്ചത്. മത്സരത്തില്‍ മലപ്പുറം വെസ്റ്റിനാണ് ഒന്നാം സ്ഥാനം. മത്സരത്തില്‍ മലപ്പുറം വെസ്റ്റിനാണ് ഒന്നാം സ്ഥാനം. കോഡ് ലെറ്റര്‍ M ല്‍ ജഫ്‌സല്‍ പാടിയ സ്‌നേഹ സാരം സദാ സമക്ഷം എന്ന് തുടങ്ങുന്ന ഗാനം എ ഗ്രേഡോടെയാണ് ഒന്നാമതെത്തിയത്. അഫ്‌സല്‍ കൊല്ലം, ഹാദി അമീന്‍ ഒന്നും രണ്ടും സ്ഥാനം നേടി.

വീഡിയോ കാണാം: