Connect with us

Kerala

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ്

Published

|

Last Updated

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു. ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കുന്നത് .കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയത് ഗൂഢലക്ഷ്യത്തോടെയാണ്.

പലിശയിളവ് നല്‍കിയതിലൂടെ സര്‍ക്കാറിന് 56 ലക്ഷം രൂപ നഷ്ടമുണ്ടായി. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി സാധൂകരിക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതായും വിജിലന്‍സ് കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

Latest