Connect with us

National

നിരോധിത നോട്ടുകളുമായി മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

മുംബൈ: രാജ്യത്ത് നിരോധിച്ച പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈവശം വച്ച മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ പിടിയില്‍. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഏരിയയിലെ ഒസ്മാന്‍പുരയില്‍ നിന്നാണ് പോലീസ് ഒരു കോടിയോളം രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തത്.
പോലീസ് ചെക്‌പോസ്റ്റില്‍ വച്ച് പരിശോധന നടത്തിയപ്പോഴാണ് മൂന്ന് പേരും പിടിയിലായത്.

കേസില്‍ വിശദമായ അന്വേഷണം നടത്തും. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. സ്‌പെസിഫൈഡ് ബാങ്ക് നോട്‌സ് നിയമ പ്രകാരം മൂവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട.

---- facebook comment plugin here -----

Latest