ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്‌ലര്‍ വിരമിച്ചു

Posted on: September 27, 2019 8:42 pm | Last updated: September 27, 2019 at 11:42 pm

ലണ്ടന്‍: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മത്സരങ്ങളുടെ ആധിക്യം സാറയെ ശാരീരികമായും മാനസികമായും അലട്ടിയിരുന്നുവെന്നും ഇതാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തിലേക്ക് നയിച്ചതെന്നും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. 2016ലെ ടി ട്വന്റി ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന സാറ 2017ലെ ലോകകപ്പിലാണ് ടീമിലേക്കു തിരിച്ചെത്തിയത്.

2006ല്‍ 17ാം വയസ്സിലാണ് സാറ ദേശീയ ടീമിനായി അരങ്ങേറിയത്. 126 ഏകദിനങ്ങളും 10 ടെസ്റ്റുകളും 90 ടി ട്വന്റിയും കളിച്ചു. ഇത്രയും മത്സരങ്ങളില്‍ നിന്നായി 6533 റണ്‍സ് നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയിലും മികച്ച പ്രകടനം കാഴചവച്ച സാറ മൂന്നു ഫോര്‍മാറ്റിലുമായി 232 പുറത്താക്കലുകള്‍ തന്റെ പേരിലാക്കിയിട്ടുണ്ട്.