അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ മോഹന്‍രാജും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍

Posted on: September 27, 2019 10:04 pm | Last updated: September 28, 2019 at 11:39 am

തിരുവനന്തപുരം: നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന നാലിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ജനവിധി തേടും. കോന്നിയില്‍ റോബിന്‍ പീറ്ററിനെ മറികടന്ന് പത്തനംതിട്ട ഡി സി സി മുന്‍ പ്രസിഡന്റ് ടി മോഹന്‍ രാജിനെ സ്ഥാനാര്‍ഥിയാക്കി. അടൂര്‍ പ്രകാശിന്റെ നോമിനിയായാണ് റോബിന്‍ പീറ്റര്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിരുന്നത്.

വട്ടിയൂര്‍ക്കാവില്‍ ഡോ. കെ മോഹന്‍ കുമാറിനെയും എറണാകുളത്ത് ടി ജെ വിനോദിനെയും നേരത്തെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടുണ്ട്.