Connect with us

National

ബാബ്‌രി കേസ്: കല്യാണ്‍ സിംഗ് കോടതിയില്‍ ഹാജരായി; ജാമ്യം

Published

|

Last Updated

ലക്‌നൗ: ബാബ്‌രി പള്ളി തകര്‍ത്ത കേസില്‍ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് കോടതിയില്‍ ഹാജരായി. രണ്ടു ലക്ഷത്തിന്റെ വ്യക്തിഗത ബോണ്ടില്‍ കോടതി അദ്ദേഹത്തിന് ജാമ്യമനുവദിച്ചു. നേരത്തെ രാജസ്ഥാന്‍ ഗവര്‍ണറെന്ന നിലയില്‍ ഉണ്ടായിരുന്ന ഭരണഘടനാ ആനുകൂല്യം കണക്കിലെടുത്ത് അദ്ദേഹത്തെ വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കി കൊടുത്തിരുന്നു. അടുത്തിടെ കാലാവധി കഴിഞ്ഞ് ഗവര്‍ണര്‍ പദവിയില്‍ നിന്ന് താഴെയിറങ്ങിയതോടെയാണ് കല്യാണ്‍ സിംഗിനോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

കല്യാണ്‍ സിംഗ് യു പി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഡിസംബര്‍ ആറിന് ഹിന്ദുത്വ അനുകൂലികള്‍ ബാബ്‌രി പള്ളി തകര്‍ത്തത്. ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അദ്ദേഹം വിചാരണ നേരിടുന്നത്.

Latest