Connect with us

Kerala

ജോസ് കെ മാണിയുടെ ബൂത്തു പോലും ജോസ് ടോമിനെ തുണച്ചില്ല; ഞെട്ടല്‍ മാറാതെ യു ഡി എഫ് പാളയം

Published

|

Last Updated

കോട്ടയം: പാലായിലെ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ ഞെട്ടലില്‍നിന്നും അടുത്തെങ്ങും കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും മുക്തമാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാലങ്ങളായി തങ്ങളുടെ കോട്ടകൊത്തളങ്ങളായിരുന്ന മണ്ഡലത്തില്‍ മാണി സി കാപ്പന്‍ ഇപ്പോള്‍ നടത്തിയ മുന്നേറ്റം അത്രമാത്രമാണ് .

ജോസ് കെ മാണിയുടെ ബൂത്തില്‍ പോലും ജോസ് ടോമിന് ലീഡ് നേടായില്ലെന്നുള്ളത് യുഡിഎഫിനുള്ളില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമാകുമെന്നുറപ്പാണ്.ഇതിന് പുറമെ യുഡിഎഫ് ശക്തി കേന്ദ്രമായ രാമപുരത്തടക്കം മാണി സി കാപ്പന്‍ മുന്നേറിയത് യു ഡി എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ സ്ഥാനാര്‍ഥി പിറകോട്ട് പോയത് സംബന്ധിച്ച് യുഡിഎഫ് പ്രത്യേകം പരിശോധന നടത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്.

പാലാ നഗരസഭയില്‍ ഉള്‍പ്പെടുന്ന ബൂത്തില്‍ മാണി സി കാപ്പനേക്കാള്‍ 10 വോട്ടിന് പിന്നിലാണ് ജോസ് ടോം. 2006ല്‍ കെ എം മാണിക്കെതിരെ മത്സരിച്ച് പാലായെ സ്വന്തമാക്കാന്‍ മാണി സി കാപ്പന്‍ ആരംഭിച്ച പോരാട്ടത്തിനാണ് വിജയത്തോടെ അവസാനമായിരിക്കുന്നത്.വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളികള്‍ക്ക് ഭൂരിപക്ഷം വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പന്‍ പാലായില്‍ വെന്നിക്കൊടി പാറിച്ചത്.