Connect with us

Kerala

ആഹ്ലാദപ്രകടനത്തിനിടെ കെ എം മാണിയുടെ വസതിക്ക് മുന്നില്‍ എല്‍ ഡി എഫ് - യു ഡി എഫ് സംഘര്‍ഷം

Published

|

Last Updated

പാലാ: ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചതിന് പിന്നാലെ പാലായില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പാലായിലെ കെഎം മാണിയുടെ വസതിക്ക് മുന്നിലേക്ക് ആഹ്‌ളാദപ്രകടനമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

മാണിയുടെ വീടിന് മുന്നിലേക്ക് വാഹന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയത് മാണിയുടെ വീട്ടിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് ഉന്തും തള്ളിലേക്കും നയിച്ചത്. പിന്നീട് പോലീസും നേതാക്കളും ചേര്‍ന്നാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു