രണ്ടില ലഭിക്കാത്ത് പരാജയത്തിന്റെ ഫാക്ടറെന്ന് ജോസ് കെ മാണി; ദൈവ നിശ്ചയം അംഗീകരിക്കുന്നുവെന്ന് ജോസ് ടോം

Posted on: September 27, 2019 12:57 pm | Last updated: September 27, 2019 at 1:58 pm

പാലാ: പാലായിലെ ജനവിധി മാനിക്കുന്നുവെന്ന് ജോസ് കെ മാണി. പരാജയ കാരണം പരിശോധിച്ച് യു് വീഴ്ച തിരുത്തുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

ജനവിശ്്വാസം വീണ്ടെടുക്കും. പരാജയത്തില്‍ പതറില്ല. ജനാധിപത്യ സംവിധാനത്തില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. ബി ജെ പി വോട്ടുമറിച്ചിട്ടുണ്ട്.ബി ജെ പിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനപ്പുറത്തേക്ക് ജനവിധി മാനിക്കുന്നു. പി ജെ ജോസഫ് പിന്തപുണച്ചോയെന്ന ചോദ്യത്തിന് യു ഡി എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് ജോസ് കെ മാണി പറഞ്ഞു. ഇത് സംബന്ധിച്ച് വിവാദത്തിലേക്കില്ലെന്നും അദ്ദഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോ്.ണ്‍ഗ്രസ് പൂര്‍ണമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ജോസ് കെ മാണി പറഞ്ഞു. രണ്ടില ചിഹനം ഇല്ലാത്തത് പരാജയത്തില്‍ ഫാക്ടറായി . ചിഹ്നം ലഭിച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി മുന്നേറാമായിരുന്നുവെന്നും ജോസ്‌കെ മാണി പറഞ്ഞു.

അംഗീകരിക്കുന്നുവെന്ന് ജോസ് ടോം തിരഞ്ഞെടുപ്പ് പരാജയത്തോട് പ്രതികരിച്ചു. എന്നാല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു