ജനം ഇടതിന് അനുകൂലമായി ചിന്തിച്ച് തുടങ്ങി: എ വിജയരാഘവന്‍

Posted on: September 27, 2019 12:03 pm | Last updated: September 27, 2019 at 12:03 pm

തിരുവനന്തപുരം: പാലായിലെ മാണി സി കാപ്പന്റെ മുന്നേറ്റം ജനങ്ങള്‍ ഇടത്പക്ഷത്തിന് അനുകൂലമായി ചിന്തിച്ച് തുടങ്ങിയതിന്റെ ലക്ഷണമാണെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍. യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും എല്‍ ഡി ഫ് മുന്നേറുന്നത് ജനങ്ങളുടെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പന്റെ ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത യു ഡി എഫ് സ്വാധീന മേഖലകളില്‍ പോലും മാണി സി കാപ്പന്‍ മുന്നേറുന്നത് ട്രെന്‍ഡ് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.