Connect with us

Kerala

കോട്ടകള്‍ നിലംപൊത്തി: ഭരണങ്ങാനവും ചുവന്നു

Published

|

Last Updated

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വലുതുപക്ഷ കോട്ടകള്‍ ഇളക്കിമറിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ പടയോട്ടം. എന്നും വലതുപക്ഷ രാഷ്ട്രീയത്തെ മാത്രം നെഞ്ചേറ്റിയ മണ്ണാണ് കാപ്പന്‍ ഉഴുതുമറിച്ചിരിക്കുന്നത്. അരനൂറ്റാണ്ടായി കെ എം മാണിക്ക് വലിയ ഭൂരിഭക്ഷം നല്‍കിയിരുന്ന കോട്ടകളിലെല്ലാം കാപ്പന്‍ കടന്നു കയറി. ഇതില്‍ ശ്രദ്ധേയം ക്രിസ്ത്യന്‍ സഭയുടെ ആസ്ഥാനമായ ഭരണങ്ങാനം പഞ്ചായത്തിലാണ്. 1957ലെ ഇ എം എസ് സര്‍ക്കാറിനെതിരായ വിമോചന സമരത്തിന്റെ കേന്ദ്രമായിരുന്നു പാലയും ഭരണങ്ങാനുവുമെല്ലാം. ഇവിടങ്ങളിലെല്ലാം ഒരു ഇടത് സ്ഥാനാര്‍ഥി മുന്നേറുന്നത് യു ഡി എഫിന് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായ എട്ട് പഞ്ചായത്തിലും എല്‍ ഡി എഫാണ് മുന്നില്‍. ഇനി നാല് പഞ്ചായത്തുകളിലെയും പാലാ നഗരസഭയിലേയും വോട്ട് മാത്രമാണ് എണ്ണാനുള്ളത്.
രാമപുരം, കടനാട്, മേലുകാവ്, ഭരണങ്ങാനം, മൂന്നിലവ്, തലനാട്, തലപ്പലം എന്നീ പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്.

 

Latest