ജോസിന്റെ വോട്ടുകള്‍ കുറച്ച് കാപ്പന് പോയിട്ടുണ്ടാകുമെന്ന് പി ജെ ജോസഫ്

Posted on: September 27, 2019 9:54 am | Last updated: September 27, 2019 at 1:39 pm

പാലാ: പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ രാമപുരത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥി അപ്രതീക്ഷിത ലീഡ് നേടിയതില്‍ പ്രതികരിച്ച് നേതാക്കള്‍. ജോസിന്റെ വോട്ടുകള്‍ കുറച്ച് എല്‍ ഡി എഫിലേക്ക് പോയിട്ടുണ്ടാകുമെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. പി ജെ ജോസഫിന്റെ കൗതുക പ്രതികരണം ചാനലുകളില്‍ നിന്ന് കേട്ടപ്പോള്‍ മാണി സി കാപ്പന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ ചിരിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു.

ആദ്യ ലീഡില്‍ ആശങ്കയില്ലെന്നും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും യു ഡി എഫ് നേതാവ് തോമസ് ചാഴിക്കാടന്‍ എം പി പറഞ്ഞു. ബി ജെ പിയുടെ വോട്ടുകള്‍ എല്‍ ഡി എഫിന് മറിച്ചെന്ന് സ്ഥാനാര്‍ഥി ജോസ് ടോം പ്രതികരിച്ചു.