ഉറച്ച വിജയ പ്രതീക്ഷയെന്ന് ജോസ് ടോം; യു ഡി എഫ് പ്രതീക്ഷ പതിനായിരത്തിന് മുകളില്‍ വോട്ടിന്റെ ജയം

Posted on: September 27, 2019 8:48 am | Last updated: September 27, 2019 at 12:29 pm

പാലാ: ഉപതിരഞ്ഞെടുപ്പില്‍ ഉറച്ച വിജയ പ്രതീക്ഷയില്‍ യു ഡി എഫ് ക്യാമ്പ്. കെ എം മാണിയുടെ വീട്ടിലിരുന്നാണ് സ്ഥാനാര്‍ഥി ജോസ് ടോം വോട്ടെണ്ണല്‍ കാണുന്നത്. രാവിലെ പള്ളിയിലെത്തി കുര്‍ബാനകളില്‍ പങ്കു ചേര്‍ന്ന ശേഷമാണ് അദ്ദേഹം മാണിയുടെ വീട്ടിലെത്തിയത്.
10,000 -15,000 ത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കും എന്നാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്.
പ്രചാരണത്തിനിട്ക്ക് നിര്‍ഭാഗ്യകരമായ ചില കാര്യങ്ങളുണ്ടായെങ്കിലും വിജയം ഉറപ്പാണൈന്ന് ജോസ് ടോം പ്രതികരിച്ചു.

രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ട് എങ്കിലും മികച്ച പ്രചാരണം കാഴ്ച വയ്ക്കാന്‍ സാധിച്ചു. മാണി സാറിനോടുള്ള സ്‌നേഹം പാലാക്കാര്‍ എന്നോടും കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.