Connect with us

Kerala

പാലാ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു

Published

|

Last Updated

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു.പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുംആദ്യം എണ്ണിത്തുടങ്ങിയത്. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 8.30ന് ആദ്യ ഫല സൂചനകള്‍ പുറത്തുവരും. പത്ത് മണിയോടെ പൂര്‍ണമായ ഫലം ലഭിക്കും.

വോട്ടെണ്ണലിനായി 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്ന് മുതല്‍ എട്ട് വരെ മേശകളില്‍ 13 റൗണ്ടും ഒന്പത് മുതല്‍ 14 വരെ മേശകളില്‍ 12 റൗണ്ടുമാണ് വോട്ടെണ്ണല്‍ നടക്കുക. പോസ്റ്റല്‍ വോട്ടുകളും ഇ ടി പി ബി സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും എല്ലാ മേശകളിലും വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.


176 പോളിംഗ് സ്റ്റേഷനുകളിലെയും ഇ വി എം കൗണ്ടിംഗിന് ശേഷം അഞ്ച് പോളിംഗ് സ്റ്റേഷനിലെ വി വി പാറ്റ് സ്ലിപ്പുകള്‍ എണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണുന്നതിനുള്ള വി വി പാറ്റ് യന്ത്രങ്ങള്‍ തീരുമാനിക്കുക. ഇ വി എം, വി വി പാറ്റ് സ്ലിപ്പുകള്‍ എന്നിവ എണ്ണിത്തിട്ടപ്പെടുത്തി സുവിധ സോഫ്റ്റ്‌്്വെയറില്‍ അപ്്‌ലോഡ് ചെയ്തതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ മാത്രമേ ഫല ഫലപ്രഖ്യാപനം നടത്തുകയുള്ളൂ. ആദ്യം രാമപുരം പഞ്ചായത്തിലെയും അവസാനം എലിക്കുളത്തെയും വോട്ടുകളാണ് എണ്ണുക.

Latest