ബേങ്കുകളില്‍ പണ ലഭ്യതയുടെ പ്രശ്നം ഇല്ല: മന്ത്രി നിര്‍മല സീതാരാമന്‍

Posted on: September 26, 2019 9:52 pm | Last updated: September 27, 2019 at 8:51 am

ന്യൂഡല്‍ഹി: രാജ്യത്തെ ബേങ്കുകളില്‍ പണ ലഭ്യതയുടെ പ്രശ്നം ഇല്ലെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. പണ ലഭ്യതയില്‍ പ്രതിസന്ധി നേരിടുന്നുവെന്ന് ഒരു ധനകാര്യ സ്ഥാപനവും പരാതിപ്പെട്ടിട്ടില്ല. സ്വകാര്യ ബേങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവകളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വായ്പകള്‍ക്കുള്ള ഡിമാന്‍ഡില്‍ കുറവൊന്നും വന്നിട്ടില്ല. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് യൂനിറ്റുകള്‍ നല്ല പ്രകടനമാണ് നടത്തുന്നത്. കമ്പനികള്‍ വായ്പ നല്‍കുന്നതില്‍ ആശങ്ക ഉയര്‍ത്തിയിട്ടില്ല. വാണിജ്യ വാഹനങ്ങളുടെ വില്‍പന താമസിയാതെ മെച്ചപ്പെടും. ഉത്സവ സീസണില്‍ വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ ബേങ്കുകള്‍ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.