രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ഒക്ടോബര്‍ 16ന് ഉപ തിരഞ്ഞെടുപ്പ്

Posted on: September 26, 2019 4:02 pm | Last updated: September 26, 2019 at 10:25 pm

ന്യൂഡല്‍ഹി: യു പി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ രാജ്യസഭാ സീറ്റുകളിലേക്ക് ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16നാണ് തിരഞ്ഞെടുപ്പ്.

മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാംജെത് മലാനി എന്നിവരുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്നതാണ് ഈ സീറ്റുകള്‍.