ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ജാക്വസ്‌ ഷിറാക്ക് അന്തരിച്ചു

Posted on: September 26, 2019 10:03 pm | Last updated: September 27, 2019 at 11:32 am

പാരീസ്: ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ജാക്വസ്‌
ഷിറാക്ക് അന്തരിച്ചു. 86 വയസ്സായിരുന്നു. 1995 മുതല്‍ 2007 വരെയാണ് ഷിറാക്ക് ഫ്രാന്‍സിന്റെ നേതൃ പദവിയിലിരുന്നത്. രണ്ടു തവണ പ്രസിഡന്റും രണ്ടുതവണ പ്രധാന മന്ത്രിയുമായി. 18 വര്‍ഷം പാരീസ് മേയറായിരുന്നു. യൂറോപ്പില്‍ തന്നെ കൂടുതല്‍ കാലം ഭരണം കൈയാളിയ നേതാവാണ് അദ്ദേഹം.

ഇറാഖില്‍ അമേരിക്ക നടത്തിയ അധിനിവേശത്തെ ശക്തമായി എതിര്‍ത്ത ഷിറാക്കിന്റെ
നിലപാട് ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഹോളോകോസ്റ്റ് കൂട്ടക്കൊലയില്‍ ഫ്രാന്‍സിന്റെ പങ്ക് തുറന്നു സമ്മതിക്കാനും അദ്ദേഹം തയാറായി.