Connect with us

Techno

അപകടത്തില്‍ പെട്ട പിതാവിനെ രക്ഷിച്ചു; ആപ്പിള്‍ വാച്ചിനോട് നന്ദി പറഞ്ഞ് യുവാവ്

Published

|

Last Updated

അതി നൂതനമായ സാങ്കേതികവിദ്യകളുമായിട്ടാണ് സ്മാര്‍ട്‌ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും മാര്‍ക്കറ്റിലേക്കെത്തുന്നത്. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ എന്നും ഒരുപടി മുന്നില്‍ നിന്ന് ചിന്തിക്കുന്നവരാണ് മുന്‍നിര ബ്രാന്‍ഡായ ആപ്പിള്‍. ബൈക്കപകടത്തില്‍ അകപ്പെപ്പെട്ടയാളെ ആപ്പിള്‍ വാച്ച് രക്ഷിച്ച വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നും വരുന്നത്.

ഗൈബ് ബര്‍ട്ട് എന്ന യുവാവ് തന്റെ അച്ഛനെയും കാത്ത് ഒരു പാര്‍ക്കിന് മുമ്പിലിരിക്കുകയായിരുന്നു. പെട്ടൊന്നാണ് പിതാവ് വീണിട്ടുണ്ടെന്നും അടിയന്തരമായി സഹായം ആവശ്യമാണെന്നും പറഞ്ഞു അപകടത്തില്‍ പെട്ട സ്ഥലത്തിന്റെ ലൊക്കേഷനടക്കം തന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്. ഗൈബ് ബര്‍ട്ട് ഉടന്‍ അപകട സ്ഥലത്തെത്തി. അപകടത്തില്‍പെട്ട ബൈക്കവിടെ കാണാനായെങ്കിലും പിതാവ് അവിടെ ഉണ്ടായിരുന്നില്ല. ഉടനെ തന്നെ മറ്റൊരു ലൊക്കേഷനോട് കൂടി അടുത്ത സന്ദേശമെത്തി. സേക്രട്ട് ഹാര്‍ട്ട് മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു ആ ലൊക്കേഷന്‍.

ഗൈബ് ബര്‍ട്ടിന്റെ പിതാവ് അപകടത്തില്‍പെട്ടയുടന്‍ വീഴുന്നത് സെന്‍സ് ചെയ്ത വാച്ച് തന്റെ ഫോണില്‍ സെറ്റ് ചെയ്ത എമര്‍ജന്‍സി നമ്പറിലേക്ക് ആദ്യ സന്ദേശമയച്ചു. ഉടനെ തന്നെ വാച്ച് എമര്‍ജന്‍സി നമ്പറായ 911 ലേക്ക് വിളിക്കുകയും ആംബുലെന്‍സെത്തി അവരെ മെഡിക്കല്‍ കോളേജിലേക്കെത്തിക്കുകയുമാണ് ചെയ്തത്. നിങ്ങള്‍ക്കൊരു ആപ്പിള്‍ വാച്ചുണ്ടങ്കില്‍ എമര്‍ജന്‍സി കോണ്ടാക്ടുകള്‍ സെറ്റ് ചെയ്യുകയും ഹാര്‍ഡ് ഫാള്‍ ഡിറ്റക്ഷന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കി വെക്കാന്‍ നിര്‍ദ്ദേശിച്ചും ആപ്പിളിനോട് നന്ദി പറയുകയാണ് ഗൈബ് ബര്‍ട്ട് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ.

Latest