Connect with us

Kerala

ഐ എന്‍ എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍ കവര്‍ന്ന കേസ്: അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു

Published

|

Last Updated

കൊച്ചി: കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ നിര്‍മാണം നടക്കുന്ന ഇന്ത്യയുടെ പ്രഥന വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്തില്‍ നിന്ന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ കവര്‍ന്ന കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഏറ്റെടുത്തു. സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. സംഭവത്തില്‍ അട്ടിമറി സാധ്യത ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് എന്‍ ഐ എ കേസ് ഏറ്റെടുത്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയുമായി ചര്‍ച്ച നടത്തിയിരുന്നു.
അഞ്ചു വീതം മൈക്രോ പ്രൊസസറുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, റാമുകള്‍ എന്നിവക്കു പുറമെ കേബിളുകളും മറ്റു ചില ഉപകരണങ്ങളും ഐ എന്‍ എസ് വിക്രാന്തില്‍ നിന്ന് മോഷണം പോയിട്ടുണ്ട്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം (ഐ പി എം എസ്) എന്ന സാങ്കേതിക സംവിധാനത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളാണു കവര്‍ന്നത്.

Latest