Connect with us

Kozhikode

ഷഹീദ് ബാവ കൊലക്കേസ്: മൂന്ന് പേരെ വെറുതെവിട്ടു; ആറു പേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

Published

|

Last Updated

കൊടിയത്തൂര്‍: വിവാദമായ ശഹീദ് ബാവ കൊലക്കേസിലെ പത്ത് പ്രതികളില്‍ മൂന്ന് പേരെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി അബ്ദുറഹിമാന്‍ എന്ന ചെറിയാപ്പു, ഓട്ടോ ഡ്രൈവര്‍ അബ്ദുനാസര്‍, ആറാം പ്രതി റാഷിദ് എന്നിവരെയാണ് വെറുതെവിട്ടത്. ശേഷിക്കുന്ന ആറുപേരുടെ കീഴ്കോടതി വിധി ഹൈക്കോടതി ശരിവെച്ചു.

മുന്നാം പ്രതി അബ്ദുല്‍ കരീം, അഞ്ചാം പ്രതി ഫയാസ്, ആറാം പ്രതി നാജിദ്, ഒമ്പതാം പ്രതി ഹിജാസ് റഹ്മാമാന്‍, പത്താം പ്രതി മുഹമ്മദ് ജംഷീര്‍, പതിനൊന്നാം പ്രതി ഷാഹുല്‍ ഹമീദ് എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്.

കേസില്‍ മൊത്തം 14 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 4 പേരെ വിചാരണകോടതി നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു. വിദേശത്തേക്ക് കടന്ന മറ്റൊരു പ്രതിയുടെ വിചാരണ മാറാട് സെഷന്‍സ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സദാചാരക്കുറ്റമാരോപിച്ച് കെട്ടിയിട്ട് മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് ഷഹീദ് ബാവ കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest