Connect with us

National

പുനെയില്‍ കനത്ത മഴ: പത്ത് മരണം

Published

|

Last Updated

പൂനെ: മഹാരാഷ്ട്രയിലെ വ്യാവസായിക മേഖലയായ പൂനെയിലും സമീപ പ്രദശമായ ബാരമതിയിലുമായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പ്രളയത്തിലും മറ്റുായി പത്ത് പേര്‍ മരണപ്പെട്ടു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലം വെള്ളത്തിനടിയിലാണ്. നഗരത്തിലെ പല ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു.

മൂന്ന് എന്‍ ഡി ആര്‍ എഫ് ടീമുകളാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പൂനെ ജില്ല, പുരന്ദര്‍, ബാരാമതി, ഭോര്‍, ഹവേലി തഹസീല്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പൂനെ കലക്ടര്‍ നവല്‍ കിഷോര്‍ റാം അവധി പ്രഖ്യാപിച്ചു.

ബുധനാഴ്ച സഖര്‍നഗറില്‍ മതിലിടിഞ്ഞു വീണ് ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പൂനെയിലെ നസാരെ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്നു ബാരാമതി നഗരത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കൂടാതെ, 150ല്‍ അധികം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.