Connect with us

Kerala

പോരിനായി യുവരക്തങ്ങള്‍; എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published

|

Last Updated

അഡ്വ. വി കെ പ്രശാന്ത്, അഡ്വ. മനു റോയ്, അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. മനു സി പുളിക്കല്‍, ശങ്കര്‍ റേ.

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷനാണ്‌ വാര്‍ത്താസമ്മേളനം നടത്തിയത്.
നേരത്തെ പറയപ്പെട്ടിരുന്നത് പോലെ വട്ടിയൂര്‍കാവില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി കെ പ്രശാന്ത് മത്സരിക്കും. അരൂരില്‍ ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റും സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ മനു സി പുളിക്കലാണ് സ്ഥാനാര്‍ഥി.

കോന്നിയില്‍ ഡി വൈ എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും യുവജനകമ്മീഷന്‍ അംഗവുമായ കെ യു ജനീഷ് കുമാറാണ് സ്ഥാനാര്‍ഥി. എറണാകുളത്ത് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മത്സരിക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകനും മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകനുായ അഡ്വ. മനു റോയിയാണ് സ്ഥാനാര്‍ഥി. മഞ്ചേശ്വരത്ത് സി പി എം ജില്ലാ കമ്മിറ്റി അംഗം ശങ്കര്‍ റേ മത്സരിക്കും.

വലിയ ആത്മവിശാസത്തോടെയാണ് എല്‍ ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കോടിയേരി പറഞ്ഞു. കഴിഞ്ഞ ഇലക്ഷനില്‍ വട്ടിയൂര്‍കാവില്‍ എല്‍ ഡി എഫ് മൂന്നാം സ്ഥാനത്ത് പോയി. എന്നാല്‍ 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മണ്ഡലത്തില്‍ ലീഡ് ചെയ്തു. ഇത്തവണ വലിയ പ്രതീക്ഷയോടെയണ് പ്രശാന്തിനെ മത്സരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രശാന്ത് മേയര്‍ സ്ഥാനം രാജിവെക്കില്ല.

എസ് എന്‍ ഡി പി, എന്‍ എസ് എസ് സംഘടനകളുായി ബന്ധപ്പെടും. അവരുടെയെല്ലാം വോട്ട് നേടാന്‍ ശ്രമിക്കും. ബി ഡി ജെ എസിന്റെ നിലപാട് എന്തെന്ന് എല്‍ ഡി എഫിന് പരിശോധിക്കേണ്ട കാര്യമില്ല. ഇത് അഞ്ച് മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. ഇതിനാല്‍ സംസ്ഥാന സര്‍ക്കാറിനെ ബാധിക്കുന്ന തിരഞ്ഞെടുപ്പല്ല. ഇതിനെ മിനി നിയമസഭാ തിരഞ്ഞെടുപ്പായി കാണാനാകില്ല. പാലായില്‍ വോട്ട് മറിച്ചെന്ന് ബി ജെ പിയുടെ നേതാക്കള്‍ തന്നെ പറയുന്നു. ശബരിമല ഉപതിരഞ്ഞെടുപ്പില്‍ പ്രശ്‌നമല്ല.
കുഞ്ഞമ്പുവിനെ കാസര്‍കോട് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നില്ല. ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടയാളാണ് ശങ്കര്‍ റായ്. അഞ്ച് സ്ഥാനാര്‍ഥികളു പുതുമുഖങ്ങളാണെന്നത് എല്‍ ഡി എഫിന് മുതല്‍കൂട്ടാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.