ഇന്തോനേഷ്യയില്‍ ഭൂചലനം; ആളപായമില്ല

Posted on: September 26, 2019 10:33 am | Last updated: September 26, 2019 at 12:23 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ലെ സെറം ദ്വീപില്‍ ഭൂചലനം. കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടങ്ങളുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം 11.46 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സെറം ദ്വീപിന് എട്ടു കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം.

ഇന്തോനേഷ്യയിലെ സെറത്തിലെ സുലാവേസി ദ്വീപിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ കഴിഞ്ഞ തവണ സുനാമി കനത്ത നാശം വിതച്ച സ്ഥലമാണ്. 29.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. സുനാമി ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ട്.