Connect with us

Kerala

കുഞ്ഞമ്പുവിന് പകരം കന്നഡ മേഖലയിലുള്ള ശങ്കര്‍റായിയെ മത്സരിപ്പിക്കാന്‍ നീക്കം

Published

|

Last Updated

കാസര്‍കോട്: മഞ്ചേശ്വരത്ത് മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പുവിനെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സി പി എം പിന്നോട്ട് പോകാന്‍ സാധ്യത. കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം ജില്ലാ കമ്മിറ്റി യോഗത്തില്‍ കുഞ്ഞമ്പുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുഞ്ഞമ്പുവിനേക്കാള്‍ വിജയ സധ്യത ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശങ്കര്‍ റായിക്കാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റാന്‍ ഒരുങ്ങുന്നത്.

യു ഡി എഫിന്റെ സ്ഥാാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ മണ്ഡലത്തില്‍ പുതുതായി ഉണ്ടായ രാഷ്ട്രീയ നീക്കങ്ങളാണ് ശങ്കര്‍ റായിയെന്ന പേരിലേക്ക് സി പി എമ്മിനെ എത്തിച്ചിരിക്കുന്നത്. കന്നഡ മേഖലയില്‍ നിന്ന് സ്ഥാനാര്‍ഥി വേണമെന്നതാണ് സി പി എമ്മിന്റെ നിലപാട് മാറ്റത്തിന് കാരണം. കന്നഡ മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ്
സുബ്ബയറായിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ട്. ഈ നീക്കവും സി പി എമ്മിന്റെ പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.

സി എച്ച് കുഞ്ഞമ്പുവും സ്ഥാനാര്‍ഥിത്വം ഏറ്റെടുക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതും സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്താന്‍ ഇടയാക്കിയെന്നാണ് റിപ്പോര്‍്ട്.

---- facebook comment plugin here -----

Latest