ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി സഊദിയില്‍; സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

Posted on: September 25, 2019 11:16 pm | Last updated: September 25, 2019 at 11:26 pm

ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം സഊദിയിലെത്തിയ ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ചാ വിഷയമായി.

നേരത്തെ, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെത്തിയ അബ്ദുല്‍ മഹ്ദിയെയും സംഘത്തെയും മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.